പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ് തുടങ്ങാന്‍ നീക്കംപഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പന്നിമുക്കില്‍ സ്വകാര്യ വ്യക്തി ആരംഭിക്കാന്‍ പോകുന്ന പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റിനും പാറത്തോട് ഭാഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറി ക്രഷര്‍ യൂനിറ്റുകളുടെ നിയമ ലംഘനങ്ങള്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് മനുഷ്യാവകാശ നിയമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാരശ്ശേരി പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ പ്ലക്കാര്‍ഡുകളുമേന്തിയാണ് സമരത്തിനെത്തിയത്.
ക്വാറികളും ക്രഷറുകളും റബ്ബര്‍ ഫാക്ടറിയും മൂലം ദുരിതം അനുഭവിക്കുന്ന ഈ പ്രദേശവാസികള്‍ക്ക് കൂടുതല്‍ ദുരിതം വരുത്തിവയ്ക്കുന്ന പ്ലാസ്റ്റിക് യൂനിറ്റിനു കൂടി അനുമതി നല്‍കരുതെന്നും പ്രദേശവാസികളെ രോഗികളാക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന കാറികളുടെ നിയമലംഘനങ്ങള്‍ തടഞ്ഞ് പ്രദേശത്തെ വന്‍ദുരന്തത്തില്‍ നിന്നു രക്ഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ നിയമസംരക്ഷണ സമിതി കോ-ഓഡിനേറ്റര്‍ ജി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സജി കള്ളികാട്ട്, ചെയര്‍മാന്‍ സുരേന്ദ്രലാല്‍, പി വി ഷാനവാസ്, ഉബൈബ, ബേബി അലശക്കോടന്‍, പി റിജു, കോമു ഈന്തുങ്കണ്ടി, ഫ്രാന്‍സിസ് കാക്ക കൂടുങ്കല്‍, ബിജി ജോസ്, കെ ശ്രാവണ്‍ സംസാരിച്ചു.

RELATED STORIES

Share it
Top