പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍: നിയമ നടപടി ശക്തമാക്കും

കണ്ണൂര്‍: പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍ യാഥാര്‍ഥ്യമാക്കാനായി നിയമനടപടി ശക്തമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫഌക്‌സുകള്‍ നിര്‍ബന്ധമായി എടുത്തുമാറ്റണം.
ഇക്കാര്യത്തില്‍ ആലക്കോട് പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് യോഗം വിലയിരുത്തി. കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലയില്‍നിന്ന് 200 ടണ്‍ മാലിന്യം സംഭരിച്ചു നീക്കി.
ഹരിതകേരളം മിഷന്റെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി. കണ്ണൂര്‍ കോര്‍പറേഷന്‍, തളിപ്പറമ്പ്, തലശ്ശേരി നഗരസഭകള്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ന്യൂമാഹി, ധര്‍മടം, കടന്നപ്പള്ളി-പാണപ്പുഴ, മാടായി, ചെമ്പിലോട് ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംസാരിച്ചു.

RELATED STORIES

Share it
Top