പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപോല്‍പന്നങ്ങളാക്കാനുള്ള യന്ത്രം പ്രവര്‍ത്തനം തുടങ്ങിഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ പ്രദേശത്തെ 43 വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് കലക്ഷന്‍ സെന്ററുകളിലൂടെ ശേഖരിക്കുന്നതും കച്ചവട, കച്ചവടേതര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്നതുമായ വൃത്തിയുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപോല്‍പന്നങ്ങളായി മാറ്റുന്നതിലേക്ക് ആവശ്യമായ യന്ത്ര സംവിധാനങ്ങള്‍ ഗുരുവായൂര്‍ നഗരസഭയുടെ ചൂല്‍പ്പുറം ട്രഞ്ചിങ്് ഗ്രൗണ്ടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുളള കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂരിലുണ്ടാകുന്ന മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഈ മെഷീന്‍ ഉപയോഗിച്ച് റീസൈക്ലിങ്ങിനായി ഉപയുക്തമാക്കുന്നതാണ്. പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂനിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി കെ ശാന്തകുമാരി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെപി വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിങ് ചെയര്‍മാന്‍മാരായ എം രതി, സുരേഷ് വാര്യര്‍, നിര്‍മല കേരളന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെഎസ് ലക്ഷമണന്‍ സംസാരിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top