പ്ലാസ്റ്റിക് ഭക്ഷിക്കുന്ന എന്‍സൈം കണ്ടെത്തിയതായി ഗവേഷകര്‍

ടോക്കിയോ: പ്ലാസ്റ്റിക് ഭക്ഷിക്കുന്ന എന്‍സൈമിനെ കണ്ടെത്തിയതായി ജാപ്പനീസ് ഗവേഷകര്‍. ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങളില്‍ ജനിതകവ്യതിയാനം സംഭവിച്ച ഒരു വൈറസാണിത്. ശീതളപാനീയം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്‍സൈം ആഹാരമാക്കിയതായാണ് റിപോര്‍ട്ട്. ആഗോളതലത്തില്‍ നേരിടുന്ന പ്ലാസ്റ്റിക് പ്രതിസന്ധിയെ നേരിടാന്‍ പുതിയ കണ്ടെത്തലിന് കഴിയുമെന്നാണ്   പ്രതീക്ഷ.
ജപ്പാനിലെ ഒരു മാലിന്യക്കൂനയില്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഒരു ബാക്ടീരിയയെ കണ്ടെത്തിയതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഗവേഷകര്‍ പുതിയ എന്‍സൈമിനെ വികസിപ്പിച്ചെടുത്തത്. എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ അറിയുന്നതിനായി നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ അതിവേഗം ഭക്ഷിക്കുന്നതായി കണ്ടെത്തിയെന്നു ബ്രിട്ടനിലെ പോര്‍ട്ട്മൗത്ത് യൂനിവേഴ്‌സിറ്റി പ്രഫ. മാക് ഗീഹന്‍ അറിയിച്ചു.
ഒരു മിനിറ്റില്‍ ഒരു മില്യണ്‍ പ്ലാസ്റ്റിക് കുപ്പികളാണ് ലോകത്ത് വലിച്ചെറിയപ്പെടുന്നത്. ഇതില്‍ പുനചംക്രമണം നടക്കുന്നത് 14 ശതമാനം മാത്രമാണ്. പകുതിയിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളും കടലിലാണ് ചെന്നുചേരുക. ഇതു മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിരുന്നു.
പുനചംക്രമണം ചെയ്യുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിലവില്‍ വസ്ത്രങ്ങള്‍ക്കോ കാര്‍പ്പറ്റുകള്‍ക്കോ ഉപയോഗിക്കുന്ന ഒപക് ഫൈബറായാണ് ഉപയോഗിക്കുക. എന്നാല്‍, പുതിയ എന്‍സൈമിനാല്‍ പുനചംക്രമണം ചെയ്യുന്ന പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും ബോട്ടിലുകളായി ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

RELATED STORIES

Share it
Top