പ്ലാസ്റ്റിക് നിരോധനം: ബദല്‍ സംവിധാനമില്ല; വ്യാപാരികള്‍ പ്രതിസന്ധിയില്‍തലശ്ശേരി: ജില്ലാ അധികൃതരുടെ നിര്‍ദേശപ്രകാരം പ്ലാസ്റ്റിക് നിരോധനം, ബദല്‍ സംവിധാനമൊരുക്കാതെ കര്‍ശനമായി നടപ്പാക്കിയത്് വ്യാപാരികളെ പ്രതിസന്ധിയിലാക്കി.  ഹോട്ടലുകളും കടകളും ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനങ്ങള്‍ ഇതുമൂലം അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവരുടെ മുന്നറിയിപ്പ്. ജൂലൈ 19നാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചതെങ്കിലും തലശ്ശേരിയില്‍ കഴിഞ്ഞയാഴ്ച മുതല്‍ തന്നെ നിരോധനം നിലവില്‍വന്നിരുന്നു. ഇതുമൂലം മീന്‍മാര്‍ക്കറ്റ്, തുണി ഷോപ്പുകള്‍, ഹോട്ടലുകള്‍, മൊത്തക്കച്ചവടക്കാര്‍, പൂ കച്ചവടക്കാര്‍, പഴം-പച്ചക്കറി വില്‍പനക്കാര്‍ തുടങ്ങിയവരുടെ വ്യാപാരം പകുതിയോളം കുറഞ്ഞതായാണ് പരാതി. പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരികള്‍ സഹകരിക്കുമ്പോഴും ബദല്‍ സംവിധാനമില്ലാത്തതാണ് കുഴക്കുന്നത്. പകരം തുണിസഞ്ചി ഉപയോഗിക്കണമെന്ന നിര്‍ദേശം നടപ്പായില്ല. ഒരു തുണിസഞ്ചിക്ക് 30 മുതല്‍ 40 രൂപ വരെയാണ് വില. ഉപഭോക്താക്കള്‍ക്ക് തുണിസഞ്ചി സൗജന്യമായി നല്‍കാന്‍ വ്യാപാരികള്‍ തയ്യാറല്ല. തുണിസഞ്ചി, പേപ്പര്‍ ബാഗുകള്‍ എന്നിവയില്‍ മാത്രമേ ഉല്‍പന്നങ്ങള്‍ നല്‍കാവൂ എന്നാണ് അധികൃതരുടെ നിബന്ധന. 10 വര്‍ഷം മുമ്പുവരെ കടലാസ് ബാഗുകളിലായിരുന്നു സാധനങ്ങള്‍ നല്‍കിയിരുന്നത്.  നേരത്തെ മീന്‍മാര്‍ക്കറ്റുകളില്‍ ഓലകൊണ്ട് മെടഞ്ഞ ചെറിയ കൊട്ടകള്‍ ലഭ്യമായിരുന്നു. പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയതോടെ ചെറുകിട മല്‍സ്യവില്‍പനക്കാരും പ്രതിസന്ധിയിലാണ്. ഹോട്ടലുകളില്‍നിന്ന് സാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പുറത്തേക്കുനല്‍കുന്നത്് നിരോധിച്ചത് ഈ മേഖലയിലും പ്രശ്‌നമുണ്ടാക്കി. പാഴ്‌സല്‍ വി ല്‍പനയിലും ഇടിവുണ്ടായി. ഈ സാഹചര്യത്തി ല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹി അച്യുതനുംവ്യാപാര മേഖലകളിലെ തിരിച്ചടി പരിഹരിക്കാന്‍ ബദല്‍ സംവിധാനമൊരുക്കണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാവ് സി സി വര്‍ഗീസും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top