പ്ലാസ്റ്റിക്കിന് വിട; വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ സമ്മാനിച്ച് നെല്ലിശ്ശേരി സ്‌കൂള്‍

പൊന്നാനി: പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രഖ്യാപനങ്ങള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരികയാണ് നെല്ലിശ്ശേരി എയു പി സ്‌കൂള്‍. ഇതിന്റെ ഭാഗമായി കുട്ടികളില്‍ നിന്നു വെള്ളം കുടിക്കാന്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടുകള്‍ ഒഴിവാക്കി പകരം മുഴുവന്‍ കുട്ടികള്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടുകള്‍ സമ്മാനിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
തിളപ്പിച്ചാറിയ വെള്ളം കെ ാണ്ടുവരാന്‍ ഇനി കുട്ടികള്‍ക്ക് പ്ലാസ്റ്റിക് ബോട്ടലുകളെ ആശ്രയിക്കേണ്ടിവരില്ല.ഈ വര്‍ഷം വിദ്യാലയത്തില്‍ പ്രവേശനം നേടിയ അഞ്ചാം തരത്തിലെ അഞ്ചു ഡിവിഷനിലെയും മുഴുവന്‍ കുട്ടികള്‍ക്കാണ് സൗജന്യമായി സ്റ്റീല്‍ ബോട്ടുകള്‍ സമ്മാനിച്ചിട്ടുള്ളത്.ഇനി കുട്ടികള്‍ക്ക് പ്ലാസ്റ്റിക്കിനോട് പൂര്‍ണ്ണമായും വിടപറഞ്ഞ് കുടിവെള്ളം കൊണ്ടുവരാം.
ഇന്നലെ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃത്താല എംഎല്‍എ വി ടി ബല്‍റാം കുട്ടികള്‍ക്ക് സ്റ്റീല്‍ ബോട്ടലുകള്‍ വിതരണം ചെയ്തു. എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കൂടി പ്രചോദനത്തിലാണ്  വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സ്റ്റീല്‍ കുടിവെള്ള കുപ്പികളുടെ വിതരണം നടന്നത്.
സ്‌കൂള്‍ മാനേജര്‍ പി ബാവ ഹാജി അധ്യക്ഷത വഹിച്ചു.പി കെ അബ്ദുല്ല എന്ന ഉണ്ണി, കെ അബ്ദുല്ലക്കുട്ടി, ബിപിഒ സി എസ് ഹരിശങ്കര്‍, ടി പി മുഹമ്മദ്, ടി വി മുഹമ്മദ് അബ്ദുറഹിമാന്‍, സി വി ഹംസത്തലി, ഫാറൂക്ക്തലാപ്പില്‍, ഇ പി ബിന്ദു, പി വി അബു സാലിഹ്, എം വി ഷീല സംസാരിച്ചു.

RELATED STORIES

Share it
Top