പ്ലാസ്റ്റിക്കിനെതിരേ വേറിട്ട ബോധവല്‍ക്കരണം

പിലിക്കോട്: എരവില്‍ മഹാത്മജി ട്രസ്റ്റിന്റെ പ്ലാസ്റ്റിക്ക് ബോധവല്‍ക്കരണം വേറിട്ടതായി. പഞ്ചായത്തിന്റെ ആസ്ഥാനമായ കാലിക്കടവിലെ എല്ലാ കടകളിലും കയറി പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങള്‍, അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാംപയിന്‍ നടത്തി. വ്യാപാരികള്‍ക്ക് പേപ്പര്‍ ബാഗുകളും തുണി സഞ്ചികളും വിതരണം ചെയ്തു. ബോധവല്‍ക്കരണ ക്ലാസ് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ധനരാജ് കൊക്കോടന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശ്യാംപ്രസാദ്, സയിദ ഷാജഹാന്‍, രവി മാണിയാട്ട്, എം മാധവന്‍, വി പ്രഭാകരന്‍ പി വി മഹേഷ് കുമാര്‍ ക്ലാസ് എടുത്തു. കെ വി കണ്ണന്‍, സമീര്‍ കാരയില്‍, ടി ടി വി ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top