പ്ലാന്റിനെതിരേ മന്ത്രിക്ക് നിവേദനം

എടപ്പാള്‍: ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒട്ടേറെയുള്ളതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ കണ്ടനകം കെഎസ്ആര്‍ടിസി പറമ്പില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലിന് നാട്ടുകാരുടെ നിവേദനം.
കണ്ടനകം ദാറുല്‍ ഹിദായ സ്‌കൂളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്ലാന്റിനെതിരെയുള്ള ജനകീയ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മണിരാജ ഗോപാലന്‍, എം വി മുഹമ്മദ്, പി വി മോഹന്‍ദാസ്, കെ മുസ്തഫ, എ അബ്ദുല്‍ റഷീദ്, പി വാസുദേവന്‍, യഹിയ, പി കുഞ്ഞു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ പ്രക്ഷോഭ സമരങ്ങള്‍ തീരുമാനിക്കുന്നതിനായി വിപുലമായ ജനകീയ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

RELATED STORIES

Share it
Top