പ്ലാച്ചിമട കോലവിരുദ്ധ സമരവാര്‍ഷികം

ചിറ്റൂര്‍: പ്ലാച്ചിമട കോളവിരുദ്ധ സമരത്തിന്റെ 17ാം വാര്‍ഷികാചരണവും സമരപ്രവര്‍ത്തക സംഗമവും വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. നിശ്ചയ ദാര്‍ഢ്യവും യാഥാര്‍ത്ഥ്യബോധവുമാണ് ഓരോ സമരങ്ങളുടെയും വിജയമെന്നും പ്ലാച്ചിമടയിലെ ജനങ്ങള്‍ നേടിയെടുത്തത് അത്തരം സമരമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
പ്ലാച്ചിമടയിലെ ജനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി മുഖ്യാതിഥിയായിരുന്നു. പ്ലാച്ചിമട സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍, ഐക്യ ദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, ഇസാബിന്‍ അബ്ദുല്‍കരീം, മായാണ്ടി, സജീഷ് കുത്തനൂര്‍, അജിത്, വി പി നിജാമുദ്ദീന്‍, ഫാ.അഗസ്റ്റിന്‍ വട്ടോളി   സംസാരിച്ചു.

RELATED STORIES

Share it
Top