പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

തിരുവനന്തപുരം: ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ റിസല്‍റ്റ് പ്രസിദ്ധീകരിച്ചു.
റിസള്‍റ്റ് അഡ്മിഷന്‍ വെബ്‌സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശിലൂടെ പരിശോധിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 56,487 ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി ലഭിച്ച 95,638 അപേക്ഷകളില്‍ 93,711 അപേക്ഷകള്‍ അലോട്ട്‌മെന്റിനായി പരിഗണിച്ചു.  സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചതിനു ശേഷം മറ്റു ക്വാട്ടകളില്‍ പ്രവേശനം നേടിയ 1,032 അപേക്ഷകളും സ്‌കൂളുകളില്‍ നിന്നു വെരിഫിക്കേഷന്‍ നടത്താത്ത 895 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടില്ല.
സംവരണ തത്ത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂനിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ വെബ്‌സൈറ്റില്‍ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ഇന്നു രാവിലെ 10 മുതല്‍ ജൂലൈ 10ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഒഴിവുകളും മറ്റു വിശദാംശങ്ങളും ജൂലൈ 12ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

RELATED STORIES

Share it
Top