പ്ലസ്ടു വിദ്യാര്‍ഥിക്ക് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

അഞ്ചല്‍:അഞ്ചലിന് സമീപം കോട്ടുക്കലില്‍ കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളുടെ ഫോട്ടോ വാട്‌സപ്പില്‍ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ വയല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ജീവനെയാണ് ഈ സ്‌കൂളിലെ എബിവിപി പ്രവര്‍ത്തകരായ ശിവജിത്ത് ,അനന്ദു എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും തലപിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും പെടലിക്ക് അടിക്കുകയും ചെയ്തത്. ജീവന്റെ മാതാവ് മനോരമ കടയ്ക്കല്‍ പോലിസില്‍ പരാതി നല്‍കി. മര്‍ദ്ദനമേറ്റ ജീവന്‍ കടയ്ക്കല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സ്‌കൂളില്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ മാതാവിനോടൊപ്പമാണ് ജീവന്‍ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയത്. സ്‌കൂള്‍ പരിസരത്ത് പോലിസ് ക്യാംപ് ചെയുന്നുണ്ട്. സംഭവത്തില്‍ കടയ്ക്കല്‍ പോലിസ് കേസെടുത്തതായി സിഐ സാനി പറഞ്ഞു.

RELATED STORIES

Share it
Top