പ്ലസ്ടു അപേക്ഷവില്ലേജ് ഓഫിസുകളില്‍ വന്‍ തിരക്ക്

മട്ടാഞ്ചേരി: പ്ലസ്ടുവിന് അപേക്ഷ നല്‍കുന്നതിനായി ജാതി, മതം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, താലൂക്ക് എന്നിവ തെളിയിക്കുന്നതിനായുള്ള സര്‍ട്ടിഫിക്കറ്റിനായുള്ള തിരക്ക് മൂലം വില്ലേജ് ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍.
ദിവസേന നൂറ് കണക്കിനാളുകളാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഓഫിസുകളില്‍ കയറിയിറങ്ങുന്നത്. എന്നാല്‍ പ്ലസ്ടു അപേക്ഷക്കുള്ള പ്രോസ്‌പെക്ടസില്‍ തന്നെ ഇതിന്റ ആവശ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ രക്ഷിതാക്കളും അപേക്ഷകരും ഓഫിസില്‍ കയറിയിറങ്ങുകയാണ്.
വില്ലേജ് അധികൃതര്‍ ഇത് പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇവര്‍ ചെവി കൊള്ളാത്ത അവസ്ഥയാണ്.
മതം, ജാതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാര്‍ക്ക് ലിസ്റ്റിലുണ്ടെങ്കില്‍ ഇതിനായി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലെന്ന് പ്രോസ്‌പെക്ട്‌സില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് വായിക്കാതെയാണ് അപേക്ഷകര്‍ തള്ളി കയറുന്നത്.

RELATED STORIES

Share it
Top