പ്ലസ്ടുവിന് സീറ്റ് വര്‍ധന ആവശ്യപ്പെട്ട് കലക്്ടറേറ്റ് മാര്‍ച്ച്

വിദ്യാനഗര്‍: വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാറിലെ മന്ത്രിമാരെ പുറത്തിറങ്ങി വിലസാന്‍ അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് പറഞ്ഞു. എംഎസ്എഫ് ജില്ലാ കമ്മിറ്റി കലക്്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരി പഠനം ഉറപ്പ് വരുത്തുക, സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്യുക യുജി, പിജി സീറ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്്ടറേറ്റ് മാര്‍ച്ച് നടത്തിയത്. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍, പി എം മുനീര്‍ ഹാജി, അഷ്‌റഫ് എടനീര്‍, ഹാഷിം ബംബ്രാണി, ഉസാമ പള്ളങ്കോട്, മുഹമ്മദ് കുത്തി ഉളുവാര്‍, അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top