പ്രൗഢം വര്‍ണാഭം, കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായിഗോള്‍ഡ് കോസ്റ്റ്:  21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗോള്‍ഡ് കോസ്റ്റിലെ കരാര സ്റ്റേഡിയത്തില്‍ വര്‍ണശബളണായ തുടക്കം. ഇന്നലെ ഉച്ചയ്ക്ക 2.30 നാണ് ലോകം കാത്തിരുന്ന കായിക മാമാങ്കത്തിന് തിരി തെളിഞ്ഞത്. ഇനി ലോകം 12 രാവും പകലും കോമണ്‍വെല്‍ത്ത് ഗെയിംസിനൊപ്പം കാതോല്‍ക്കും. ബ്രിട്ടീഷ് രാജാവ് ചാള്‍സും  പത്‌നി കാമിലയും അതിഥിയായെത്തിയ ഗെയിംസില്‍ ഹലോ ഭൂമി എന്ന ആശയം ചിത്രീകരിച്ചു കൊണ്ടാണ് ഗെയിംസിന് തുടക്കമായത്. ആസ്‌ത്രേലിയയിലെ പേരുകേട്ട ഡിഡ്‌ജെറിഡോ നൃത്തച്ചുവടിലൂടെ താളമേളങ്ങള്‍ അലയടിച്ചപ്പോള്‍ ഗാനതംബുരു മാവു പവറിന്റെ റാപ് ഗാനവും മൈതാനത്തെ ആവേശം കൊള്ളിച്ചു. പിന്നീട് 4.15 ന് തുടങ്ങിയ മാര്‍ച്ച് പാസ് 5.07 നാണ് അവസാനിച്ചത്.  രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തുടക്കം കുറിച്ച ശേഷം പിന്നാലെ ആഫ്രിക്ക,  അമേരിക്ക, ഏഷ്യ എന്നിങ്ങനെയാണ് രാജ്യങ്ങള്‍ മാര്‍ച്ച് പാസില്‍ അണിനിരന്നത്. 20ാം എഡിഷന്‍ ഗ്ലാസ്‌കോ ഗെയിംസില്‍ ആതിഥേയത്വം വഹിച്ച സ്‌കോട്ട്‌ലന്‍ഡാണ് ആദ്യമായി മാര്‍ച്ച് പാസില്‍ അണിനിരന്നത്. തുടര്‍ന്ന് സൈപ്രസ്, ഇംഗ്ലണ്ട്, ബോട്ട്‌സ്വാന, കാമറൂണ്‍, ഘാന, നൈജീരിയ തുടങ്ങി ഏഷ്യയില്‍ നിന്ന് ഇന്ത്യന്‍ നിരയുമെത്തി. ബാഡ്മിന്റണ്‍ സൂപ്പര്‍ താരമായ പി വി സിന്ധുവാണ് ഇന്ത്യന്‍ നിരയുടെ പതാകവാഹകയായത്. ഗെയിംസില്‍ ആറ് താരങ്ങളുമായെത്തി ഏറ്റവും കുറവ് താരങ്ങളുമായെത്തിയ രാജ്യമെന്ന ഖ്യാതിയോടെ ഗാംബിയയും ഇതില്‍ അണി ചേര്‍ന്നു. ആതിഥേയ രാജ്യമായ ആസ്‌ത്രേലിയയാണ് അവസാനമായി മാര്‍ച്ച് പാസിനെത്തിയത്. പിന്നീട് ഗെയിംസ് ബാറ്റണുമായി സ്റ്റേഡിയത്തിലേക്ക് കയറി വന്ന നീന്തല്‍ താരം സൂസി ഒ നീല്‍ സൈക്ലിങ് താരം ബ്രാഡ് മക്ജിക്കും മക്ജിയില്‍ നിന്നും പാരാലിംപിക്‌സ് താരം കുര്‍ട്ട് ഫിയര്‍നിക്കും കൈമാറി. പിന്നീട് ബാറ്റണ്‍ സാലി പിയേഴ്‌സനിലേക്കും ഒടുവില്‍ ബ്രിട്ടിഷ് രാജാവ് ചാള്‍സിലേക്കും കൈവന്നതോടെ ഗെയിംസിന് തുടക്കമായെന്ന ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.  71 രാജ്യങ്ങളില്‍ നിന്നായി 6600 താരങ്ങളാണ് മാര്‍ച്ച് പാസിന് കീഴില്‍ അണിനിരന്നത്.

RELATED STORIES

Share it
Top