പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ; സെന്‍കുമാര്‍ നിയമനടപടിക്ക്

തിരുവനന്തപുരം: പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കെതിരേ ഡിജിപി ടി പി സെന്‍കുമാര്‍ നിയമനടപടി സ്വീകരിച്ചേക്കും. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി വി ഗോപാലകൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന സമയത്ത് സെന്‍കുമാര്‍ തനിക്കു ഭ്രാന്താണെന്ന് റിപോര്‍ട്ട് എഴുതിയെ—ന്ന് ആരോപിച്ചാണ് ഗോപാലകൃഷ്ണന്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരുന്നത്. ഗോപാലകൃഷ്ണന്റെ 2012 മുതലുള്ള ആവശ്യമാണ് ചീഫ് സെക്രട്ടറി അംഗീകരിച്ചത്. 2012ല്‍ അന്നത്തെ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്ന പരാതിയില്‍ ഇപ്പോള്‍ അനുമതി നല്‍കിയതിനു പിന്നില്‍ സര്‍ക്കാരും സെന്‍കുമാറും തമ്മിലുള്ള പോരാണെന്നാണു സൂചന. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാറിനെതിരേ കോടതിയെ സമീപിക്കുമെന്ന് വി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top