പ്രേമചന്ദ്രന്റെ വാദഗതികള്‍ അപഹാസ്യം: സിഐടിയുകൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ പേരില്‍ കഴിഞ്ഞ ചില ദിവസങ്ങളിലായി കൊല്ലം എംപി എന്‍ കെ പ്രമേചന്ദ്രന്‍ നടത്തികൊണ്ടിരിക്കുന്ന പ്രസ്താവനകളാണ് യഥാര്‍ഥത്തില്‍ അപഹാസ്യമായിട്ടുള്ളതെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു.2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ ഇഎസ്‌ഐയുടെ കീഴില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനെതിരായിട്ടുള്ള നിലപാടുകളാണ് സ്വീകരിച്ചത്. എന്നാല്‍ പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജിനോടൊപ്പം ആരംഭിച്ച കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഇഎസ്‌ഐ മെഡിക്കല്‍ കോളജുകള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട പ്രദേശത്തെ എംപിമാര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുണ്ടായി. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ് നിലനിര്‍ത്താന്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി മുന്‍കൈ എടുക്കാതിരുന്നു എന്നു മാത്രമല്ല യുഡിഎഫിന്റെ തീരുമാനമനുസരിച്ച് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് എംഒയു ഒപ്പിടുകയും പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയാണുണ്ടായതെന്നും സിഐടിയു ജില്ലാ സെക്രട്ടറി ആരോപിച്ചു.

RELATED STORIES

Share it
Top