പ്രേക്ഷകരെ കീഴടക്കി ഗോഡ്‌സ് ഹണ്ടിങ്; കാഴ്ചയുടെ വര്‍ണോല്‍സവത്തിനു നാളെ തിരശ്ശീല വീഴും

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് നാളെ സമാപനം. 36 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളുടെ ദൃശ്യവിസ്മയ കാഴ്ചയ്ക്കാണ് നാളെ തിരശ്ശീല വീഴുന്നത്. അഞ്ചു ദിവസം നീണ്ട മേളയില്‍ ഇറാന്‍, ഫലസ്തീന്‍, ശ്രീലങ്ക, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങള്‍ വന്‍ പ്രേക്ഷകപ്രീതി നേടി. ഇറാനിയന്‍ സാമൂഹിക ജീവിതത്തിന്റെ പരിച്ഛേദമായിരുന്ന ചെറുചിത്രങ്ങളാണ് പ്രേക്ഷകമനസ്സുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. കാംപസ് ചിത്രങ്ങളായെത്തിയ ആറു ചിത്രങ്ങളും പുതുമയുള്ള ആശയങ്ങള്‍ പങ്കുവച്ചു.
ഫലസ്തീനിലെ റഈദ് അന്റോണി ഒരുക്കിയ “ഗാഡ്‌സ് ഹണ്ടിങ്’ മൂന്നാം ദിവസം പ്രേക്ഷകരെ കീഴടക്കി. കുടിയേറ്റക്കാര്‍ നേരിടുന്ന ലിംഗസമത്വ പ്രശ്‌നങ്ങള്‍ ആവിഷ്‌കരിച്ച “അയാം നോട്ട് ദെയര്‍’, സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സ്ത്രീകള്‍ നേരിടുബ്രീത്ത്’, “എ സേഫ് പേഴ്‌സണ്‍ ടു ടോക്ക് ടു തുടങ്ങിയവ ഉള്‍പ്പെട്ട എന്‍ഗേജിങ് വിത്ത് സെക്ഷ്വാലിറ്റിയും കൈയടി നേടി.
വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുടെ ആവിഷ്‌കാരങ്ങളായിരുന്നു ഈ വിഭാഗത്തിലെ ചിത്രങ്ങളെല്ലാം. അരികരസുതന്‍ സംവിധാനം ചെയ്ത “ഉള്ളംകൈ നെല്ലിക്കനി’ എന്ന ചിത്രം അവതരണത്തിന്റെ വൈവിധ്യം കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കി. കെ ആര്‍ മനോജ് സംവിധാനം ചെയ്ത “വര്‍ക്ക് ഓഫ് ഫയര്‍’, ജിനീഷ് ചന്ദ്രന്റെ “സിയ’, ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ബിജു പങ്കജ് സംവിധാനം ചെയ്ത “സഹ്യന്റെ നഷ്ടം’ എന്നിവയും ശ്രദ്ധനേടി.
മേളയുടെ നാലാം ദിനനമായ ഇന്ന് 13 വിഭാഗങ്ങളിലായി 50 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന്റെ രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തിയ 'ഇന്‍ശാഅല്ലാഹ് ഡെമോക്രസി', ആനന്ദ് പട്‌വര്‍ധന്റെ 'ജയ് ഭീം കോമ്രേഡ്' എന്നിവയും ഇന്നത്തെ പ്രദര്‍ശനത്തിലുണ്ട്. ഭരണകൂട ഭീകരത ചിത്രീകരിക്കുന്ന ഈ ചിത്രം നേരത്തെ വിവാദമായിരുന്നു.
'ഡോങ്കി', 'ദി ഇഡിയറ്റ്‌സ്', 'ജി' തുടങ്ങിയ ഏഴ് ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിക്ഷന്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. കോംപറ്റീഷന്‍ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 'മുംബൈ ഹസില്‍', 'പോയറ്റ്‌സ് ഓഫ് ദ പാസ്റ്റ്', 'ദി നാഗ പ്രൈഡ്' എന്നിവയടക്കം ഏഴ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 'ദേക്‌ലാബ് ഇലമെന്ററി'യാണ് രാജ്യാന്തര വിഭാഗത്തിലെ മറ്റൊരു ചിത്രം. 'പിസ്ഡ് ഓഫ്', 'സര്‍വൈവല്‍', 'അണ്‍ടോള്‍ഡ്', 'അമ്മയ്ക്കായ്' എന്നീ ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും.

RELATED STORIES

Share it
Top