പ്രേം നസീര്‍ മാധ്യമ പുരസ്‌കാരം തേജസ് റിപ്പോര്‍ട്ടര്‍ എംഎം അന്‍സാറിന്

തിരുവനന്തപുരം: പ്രേം നസീര്‍ സുഹൃത് സമിതി നല്‍കുന്ന പ്രേംനസീര്‍ മാധ്യമപുരസ്‌കാരം തേജസ് തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംഎം അന്‍സാറിന്. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരത്തിനാണ് അന്‍സാര്‍ അര്‍ഹനായത്.പുരസ്‌കാരം  പ്രേംനസീര്‍ നവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് പ്രേംനസീര്‍ സുഹൃത് സമതി നടത്തുന്ന പ്രേംനസീര്‍ നിത്യവസന്തം-2018 പരിപാടിയില്‍ വിതരണം ചെയ്യും. ഏപ്രില്‍ ആറിന് വൈകിട്ട് ആറ് മണിക്ക് പൂജപ്പുര ശ്രീ ചിത്തിര തിരുന്നാള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി. പ്രേം നസീറിനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച നടി വിധുബാലക്ക് നവതി പുരസ്‌കാരം സമര്‍പ്പിക്കും.
ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.ഒ രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍കെ പ്രേമചന്ദ്രന്‍ എംപി, മേയര്‍ വികെ പ്രശാന്ത്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാലോട് രവി, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, ബാലു കിരിയത്ത്,തുടസിദാസ് തുടങ്ങിയവര്‍ സംബന്ധിക്കും.

RELATED STORIES

Share it
Top