പ്രീമിയര്‍ ലീഗ്: ഇഞ്ചുറിടൈം ഗോളില്‍ ലിവര്‍പൂള്‍ രക്ഷപ്പെട്ടു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോൡ ലിവര്‍പൂളിനു നാടകീയ സമനില. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ വെസ്റ്റ്‌ബ്രോമിനെതിരേയാണ് 1-2 ന്റെ തോല്‍വിക്കരികില്‍ നിന്നു റെഡ്‌സ് 2-2നു തടിതപ്പിയത്. ഇഞ്ചുറിടൈമില്‍ ഡിവോക് ഒറിജിയുടെ വകയായിരുന്നു ലിവര്‍പൂളിന്റെ സമനില ഗോള്‍.
നേരത്തേ 21ാം മിനിറ്റില്‍ ജോ ര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍ ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നിരുന്നെങ്കിലും 30ാം മിനിറ്റില്‍ ക്രെയ്ഗ് ഡോസന്‍ വെസ്റ്റ്‌ബ്രോമിനെ ഒപ്പമെത്തിച്ചു. 73ാം മിനിറ്റില്‍ ജൊനാസ് ഓല്‍സനാണ് വെസ്റ്റ്‌ബ്രോമിന്റെ രണ്ടാംഗോള്‍ നേടിയത്.
മറ്റു മല്‍സരങ്ങളില്‍ ആഴ്‌സ നല്‍ 2-0ന് ആസ്റ്റന്‍വില്ലയെ യും ന്യൂകാസില്‍ 2-1ന് ടോട്ടനം ഹോട്‌സ്പറിനെയും പരാജയപ്പെടുത്തി. ആഴ്‌സനലാണ് ലീഗി ല്‍ തലപ്പത്ത്.

RELATED STORIES

Share it
Top