പ്രീത ഷാജി യെ കുടിയൊഴിപ്പിക്കല്‍; ഒത്തുതീര്‍പ്പിന് സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിയെയും കുടുംബത്തെയും കിടപ്പാടത്തില്‍ നിന്ന് ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ ഹരജിക്കാരനും പ്രീത ഷാജിയും തമ്മില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ധനമന്ത്രിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ചര്‍ച്ചനടന്നിരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ ചര്‍ച്ചയില്‍ ഹരജിക്കാരനായ എം എന്‍ രതീഷ് പങ്കെടുത്തിരുന്നില്ല. നഷ്ടപരിഹാരം നല്‍കി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കണമോയെന്ന കാര്യം രതീഷുമായി സംസാരിക്കാതെ തീരുമാനിക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിയത്.

RELATED STORIES

Share it
Top