പ്രീത ഷാജിയും കുടുംബവും വീണ്ടും സമരമുഖത്ത്

കളമശ്ശേരി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തിഭീഷണി നേരിടുന്ന പ്രീത ഷാജി മരണം വരെ നിരാഹാരസമരം ആരംഭിച്ചു. വീടിന് മുന്നില്‍ ചിതയൊരുക്കിയാണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്.
മാനത്തുപാടം സംരക്ഷണസമിതിയും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും സംയുക്തമായി മാനത്തുപാടത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് പ്രഖ്യാപനം. ബാങ്ക് ജപ്തി ചെയ്ത ഭൂമി തിരികെ ലഭിക്കുന്നതിനുള്ള നിയമസഹായം നല്‍കുമെന്നും കുടുംബത്തെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രീത ഷാജിയും കുടുംബവും വിണ്ടും സമരമുഖത്ത് സജീവമാകുന്നത്.
ചിതയ്ക്ക് മുകളില്‍ ആരംഭിച്ച നിരാഹാരസമരം പി ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ഫാസി വിരുദ്ധ സമിതി ചെയര്‍മാന്‍ സി എസ് മുരളി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, സി ആര്‍ നിലകണ്ഠന്‍, കെ എസ് ഹരിഹരന്‍, ഹാഷിം ചേന്നാമ്പിള്ളി, ഏലൂര്‍ പുരുഷന്‍, ഷൈജു കണ്ണന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top