പ്രിയാവാരിയര്‍ക്കെതിരെ മഹാരാഷ്ട്രയില്‍ പോലീസ് കേസെടുത്തുമുംബൈ : മാണിക്യ മലരായ പൂവി ഗാനത്തിന്റെ പേരില്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ നായിക പ്രിയാവാരിയര്‍ക്കെതിരെ മഹാരാഷ്ട്രയില്‍ പോലീസ് കേസെടുത്തു. പാട്ടിലെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ജന്‍ജാഗരണ്‍ സമിതി എന്ന സംഘടന നല്‍കിയ പരാതിയുടെ പേരില്‍ മഹാരാഷ്്ട്രയിലെ ജിന്‍സി പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഗാനവും ചിത്രീകരണവും മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ചിലര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പോലിസ് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഗാനം പിന്‍വലിച്ചതായി അറിയിച്ചുവെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. ഗാനത്തിനുള്ള പിന്തുണ കണക്കിലെടുത്ത് തല്‍ക്കാലം പിന്‍വലിക്കേണ്ട എന്ന തീരുമാനിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ അറിയിച്ചത്്. ചിത്രത്തിന്റെ ഷൂട്ടിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല.

RELATED STORIES

Share it
Top