പ്രിയങ്ക ചോപ്രയെ രാഹുലിന്റെ നായയോട് ഉപമിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുവന്ന ട്വീറ്റിന് മറുപടി പറയവെ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയെ നായയോട് ഉപമിച്ച് ഹരിയാനാ ബിജെപി നേതാവ് രമണ്‍ മാലിക്. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനമായിരുന്നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമര്‍ശനത്തിനു താഴെ പ്രിയങ്ക ചതുര്‍വേദി എന്നത് ടാഗ് ചെയ്യേണ്ടതിനു പകരം കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ തെറ്റായി പ്രിയങ്ക ചോപ്ര എന്നു നല്‍കി. ഇതിനു പിന്നാലെയാണ് പ്രിയങ്ക ചോപ്രയ്‌ക്കെതിരേ ബിജെപി നേതാവ് രംഗത്തെത്തിയത്. പ്രിയങ്ക ചോപ്ര, താങ്കള്‍ എന്നു മുതലാണ് രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ഔദ്യോഗിക വക്താവായത്. പപ്പുവിന്റെ പിഡി (രാഹുലിന്റെ പട്ടി)യുടെ റോള്‍ ഏറ്റെടുത്തതാണോ എന്നായിരുന്നു ബിജെപി നേതാവിന്റെ ചോദ്യം.

RELATED STORIES

Share it
Top