പ്രിന്‍സിപ്പലിന് ആദരാഞ്ജലി: മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജ വിരമിക്കുന്നതിനോടനുബന്ധിച്ച് ഫോട്ടോ വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ശരത് ദാമോദരന്‍, മുഹമ്മദ് അനീസ്, പ്രദീപ് എംപി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വിവിധ വിദ്യാര്‍ഥി യുവജന സംഘടനകള്‍ എസ്എഫ്‌ഐയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തില്‍ പ്രതിഷേധിമറിയിച്ചു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ രാജേഷ് സംഭവത്തില്‍ എസ്എഫ്‌ഐക്ക് ഉത്തരവാദിത്വമില്ലെന്ന് പറയുമ്പോഴും പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു.
കോളജിലെ സിസിടിവി ദൃശ്യങ്ങളില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന നെഹ്‌റു കോളജിന് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇത്. കോളജിന്റെ ഉന്നമനത്തിനായി എല്ലാ വിദ്യാര്‍ഥികളോടും ആത്മാര്‍ഥമായി പെരുമാറിയ തന്നെ ഈ പ്രവൃത്തി വളരെ വേദനിപ്പിച്ചെന്നും കോളജ് മാനേജ്‌മെമെന്റുമായി ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top