പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത 13 കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി ചപ്പങ്ങത്തില്‍ അസ്്‌ലമിനെ (26)യാണ് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പാലത്തിങ്ങല്‍ അങ്ങാടിയില്‍വച്ച് പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
മാസങ്ങള്‍ക്കുമുന്‍പ്് പ്രതി പെണ്‍കുട്ടിയെ രാത്രിയില്‍ വീടിന്റ മുകളില്‍ കൂടി കടന്ന് പീഡിപ്പിച്ചിരുന്നു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ച്് ഭീഷണിപ്പെടുത്തി രണ്ടതവണ കൂടി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
ഇതിനെ തുടര്‍ന്ന് പിതാവ് നേരിട്ടെത്തി പരപ്പനങ്ങാടി പേ ാലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹിതനായ യുവാവിനെ പേ ാലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോസ്‌കോ, ബല ാല്‍സംഗം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
െപണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്‍പില്‍ നേരിട്ടെത്തി മൊഴി നല്‍കി. കൂടുതല്‍ സമാനമായ സംഭവങ്ങള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ മാത്രമെ പറയാന്‍ കഴിയൂവെന്ന് എസ്‌ഐ രഞ്ജിത് പറഞ്ഞു.

RELATED STORIES

Share it
Top