പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

മയ്യപ്പള്ളി: പ്രാര്‍ഥിക്കാന്‍ മാതാവിനൊപ്പം എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.
കീഴ്‌വായ്പ്പൂര് നെയ്‌തേലിപ്പാടിക്ക് സമീപം സ്വന്തമായി പ്രാര്‍ഥനയും മറ്റും നടത്തിവന്ന മലപ്പുറം ഏറനാട് താലൂക്കിലെ കാവന്തൂര്‍ വില്ലേജിലെ തൗഫീഖ് മന്‍സിലില്‍ അബ്ദുല്ല (56) യെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ നെയ്‌തേലിപ്പാടിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
പെണ്‍കുട്ടി പത്തനംതിട്ട വനിതാ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top