പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്്്; ഉന്നതര്‍ തലയൂരുമെന്ന് സൂചന

അമ്പലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സസ്‌പെന്‍ഷനിലായ ആന്റി നര്‍ക്കോട്ടിക്ക് സെല്ലിലെ പോലിസുകാരന്‍ നെല്‍സണ്‍ നേരത്തെയും ഇത്തരം കേസുകളില്‍ ആരോപണ വിധേയനായ ആള്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് പുന്നപ്ര സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലെത്തിയ ചില സ്ത്രീകളെ ഇയാള്‍ വലയില്‍ വീഴ്ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. അന്നത്തെ എസ്‌ഐയുടെ അടുത്ത ആളായിരുന്നതിനാല്‍ സ്‌റ്റേഷനിലിയാള്‍ക്ക് അമിത സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ഇതിനു ശേഷം എടത്വ പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് ഇതേ വിഷയത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്നിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുമായും ഇയാള്‍ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ചിലരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായും പറയപ്പെടുന്നു.ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പുന്നപ്ര സ്വദേശിനി ആതിര (24) യെ ചേര്‍ത്തലയില്‍ വിവാഹം കഴിച്ചയച്ചതാണ്. ഇവര്‍ ഇടക്ക് നാട്ടില്‍ വരുമ്പോള്‍ റിസോര്‍ട്ടുകളിലെ മസാജ് സെന്ററുകളില്‍ ജോലിയാണെന്നാണ് അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നത്.
എന്നാല്‍ നഗരത്തിലെ ചില റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ഇവര്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നുവെന്നറിയുന്നു. ഇവിടെ വച്ചാണ് പോലിസുകാരനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി നെല്‍സനെതിരേ മാത്രമാണ് മൊഴി നല്‍കിയിരിക്കുന്നത്.
ഇതിനാല്‍ ആരോപണ വിധേയരായ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കേസില്‍ നിന്ന് തലയൂരുമെന്നാണ് സൂചന. സിഐ അടക്കം മറ്റ് മൂന്ന് പോലിസുകാരും കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് പിടിയിലായ യുവതി നല്‍കിയിരിക്കുന്ന മൊഴി.

RELATED STORIES

Share it
Top