പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്‌, യുവാവും പെണ്‍കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പിടിയില്‍

കോതമംഗലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍.പെരുമണ്ണൂര്‍ വെള്ളാപ്പിള്ളില്‍ എല്‍ദോസ്(23), പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ചന്‍ എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. 15 കാരിയായ പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി എല്‍ദോസ് പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ 8 മാസമായി എല്‍ദോസ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പല ദിവസങ്ങളായി പീഡിപ്പിച്ച് വരികയായിരുന്നു. പീഡനവിവരം പെണ്‍കുട്ടിയുടെ മാതാവും രണ്ടാനച്ഛനും അറിയാമായിരുന്നതായും പോലിസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സ്വന്തം അച്ഛന്റെ വീട്ടില്‍ ചെന്ന് വിവരം പറയുകയായിരുന്നു.  പെണ്‍കുട്ടിയുടെ മൂത്ത സഹോദരി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഊന്നുകല്‍ പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top