പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെരുങ്ങാല കൊയ്പള്ളി കാരായ്മ കൊല്ലൂര്‍ തറയില്‍ അഭിലാഷ് (24) ആണ് പോലീസ് പിടിയിലായത്.സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ അര്‍ധ നഗ്‌ന ഫോട്ടോകള്‍ മൊബൈല്‍ ഫോണിലെടുത്ത ഇയാള്‍ ഫോട്ടോ മറ്റുള്ളവരെ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി നിരവധി തവണ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. ഡ്രൈവറായ ഇയാള്‍ കൂട്ടുകാരനെ വിളിക്കാനെന്നവ്യാജേനെപെണ്‍കുട്ടികളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വാങ്ങി അതില്‍ നിന്നും പെണ്‍കുട്ടികളുടെ നമ്പരുകള്‍ കൈവശപ്പെടുത്തി പിന്നീട് ഈ നമ്പരുകളില്‍ വിളിച്ച് പെണ്‍കുട്ടികളെ വലയിലാക്കുകയാണ് പതിവ്. ഇങ്ങനെ ഇയാള്‍ നിരവധി പെണ്‍കുട്ടികളെ വലയിലാക്കിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ ഭാര്യാപിതാവിനോടൊപ്പം തൊടുപുഴയിലെ ബന്ധുവീട്ടില്‍ താമസിച്ചു വരവെ രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി ആര്‍ബിനു, സിഐറ്റി, മനോജ്, എസ്‌ഐ കെ രാജന്‍ബാബു, എസ്‌ഐ സുരേഷ്‌കുമാര്‍, സിപി. ഒ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top