പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായി നാടു ചുറ്റിയ കാമുകന്‍ അറസ്റ്റില്‍വൈപ്പിന്‍: പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായി നാടുവിട്ട് തിരിച്ചെത്തിയ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത ബാലികയെ പീഡിപ്പിച്ചതിനും പട്ടികജാതി പീഡനത്തിനും അറസ്റ്റിലായി. ചെറായി ഒഎല്‍എച്ച് കോളനിയില്‍ മാളിയേക്കല്‍ ജെയ്‌സണെ (23)ബാലികയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന്  മുനമ്പം പോലിസാണ് അറസ്റ്റ് ചെയ്തത്. വ്യത്യസ്ഥ മതവിഭാഗക്കാരാണെങ്കിലും പ്ലസ് ടു വിദ്യാര്‍ഥിനിയായ ബാലികയും യുവാവും ഇഷ്ടത്തിലായതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നതായാണ് പോലിസ് പറയുന്നത്. എന്നാല്‍ ഇതിനിടെ ഈ തിങ്കളാഴ്ച ഇരുവരെയും കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ ഹരിപ്പാട് മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ നിന്നും പിറ്റേന്ന് കണ്ടെത്തി പോലിസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷമാണ് പോലിസ് കേസെടുത്തത്. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top