പ്രായം തളര്‍ത്താത്ത കളി മികവുമായി വസിം ജാഫര്‍; വിദര്‍ഭയ്ക്ക് മികച്ച തുടക്കംനാഗ്പൂര്‍: ഇറാനി കപ്പില്‍ റെസ്്റ്റ് ഓഫ് ഇന്ത്യക്കെതിരേ വിദര്‍ഭയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 289 എന്ന മികച്ച നിലയിലാണ് വിദര്‍ഭയുള്ളത്. അപരാജിത സെഞ്ച്വറിനേടിയ വസിം ജാഫറിന്റെ (113*) ബാറ്റിങാണ് വിദര്‍ഭയ്ക്ക് കരുത്തായത്.ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ (89), സഞ്ജയ് രാമസ്വാമി (53) എന്നിവര്‍ ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് വിദര്‍ഭയ്ക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും മുന്നേറവെ ജയന്ത് യാദവ് സഞ്ജയെ മടക്കി കൂട്ടുകെട്ടുപൊളിച്ചു. രണ്ടാം വിക്കറ്റില്‍ വസിം ജാഫറും ഫസലും ചേര്‍ന്ന് 117 റണ്‍സിന്റെ കൂട്ടുകെട്ടും വിദര്‍ഭയ്ക്ക് സമ്മാനിച്ചു. രണ്ടാമനായി ഫസല്‍ മടങ്ങുമ്പോള്‍ വിദര്‍ഭയുടെ സ്‌കോര്‍ബോര്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന മികച്ച സ്‌കോറിലേക്കെത്തിയിരുന്നു. രവിചന്ദ്ര അശ്വിനാണ് ഫസലിനെ പുറത്താക്കിയത്.166 പന്തുകള്‍ നേരിട്ട് 16 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയായിരുന്നു ജാഫറിന്റെ സെഞ്ച്വറി പ്രകടനം. ഗണേഷ് സതീഷാണ് (29*) ജാഫറിനൊപ്പം ക്രീസിലുള്ളത്.

RELATED STORIES

Share it
Top