പ്രായം തളര്‍ത്താത്ത ആവേശവുമായി സാംസണും ചാപ്മാനും പന്തുതട്ടാനിറങ്ങി
kasim kzm2018-04-29T08:52:22+05:30
കോഴിക്കോട്: മകന് ലോകമറിയുന്ന ക്രിക്കറ്റ് താരമായി വളര്‍ന്നിട്ടും അച്ഛന്റെ കാല്‍പ്പന്തിനോടുള്ള പ്രണയത്തിനൊട്ടും കുറവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരം സാംഞ്ജു വി സാംസന്റെ അച്ഛന് സാംസനാണ് ഇന്നലെ കോഴിക്കോട്ട് ആരംഭിച്ച കേരള മാസ്റ്റേഴ്സ് ഫുട്ബാള്‍ ഫെസ്റ്റില്‍ തിരുവനന്തപുരത്തിനായി കളത്തിലിറങ്ങിയത്. എവിടെ കളി നടന്നാലും സാംസണ് അവിടെയെത്തുമെന്നും അത്രത്തോളം പ്രിയമാണ് ഫുട്ബോളിനോട് എന്നും സഹകളിക്കാര്‍ പറയുന്നു. ബംഗലുരു ടീമിനായി മുന്‍ഇന്ത്യന്‍ താരവും ക്വാര്‍ട്—സ് എഫ്സി കോച്ചുമായ കാള്‍ട്ടന്‍ ചാപ്മാനും കളത്തിലിറങ്ങി, കളിക്കളങ്ങളിലും തിരശീലയിലും ഇങ്ങനെ ചില താരങ്ങളുണ്ട്.
നമ്മുടെ മനസ്സിലൂടെ അവര്‍ പന്തുമായി എന്നും ഓടിക്കൊണ്ടിരിക്കും. മുന്‍ ഫുട്ബോള്‍ താരങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മല്‍സരം. എട്ട് ടീമുകളാണ് മല്‍സരിക്കുന്നത്. കോഴിക്കോടിനായി മുന്‍ ടൈറ്റാനിയം താരം അഷ്റഫും തമിഴ്—നാട് താരം അഷ്റഫും കളത്തിലിറങ്ങി. കെല്ട്രോണായി മുന്‍ താരങ്ങളും ഫാല്‍ക്കണ്‍ വള്ളിക്കുന്നിനായി ദുബായിയിലെ പ്രവാസി മലയാളി താരങ്ങളും എസ്ഡി മാസ്റ്റേഴ്സ് കണ്ണൂരും, മലപ്പുറം ടീമുകളും കളിച്ചു. മല്‍സരങ്ങള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കെ പി സേതുമാധവന് ഉദ്ഘാടനം ചെയ്തു. മുന്‍ തമിഴ്—നാട് താരം സി ഉമ്മര്‍ അധ്യക്ഷത വഹിച്ചു.