പ്രാദേശിക തിരഞ്ഞെടുപ്പ്: കാറ്റലോണിയ വിധിയെഴുതി

മാഡ്രിഡ്: സ്വയംഭരണാവകാ ശം റദ്ദാക്കിയതിനെത്തുടര്‍ന്ന് സ്‌പെയിന്‍ ഭരണകൂടം പ്രഖ്യാപിച്ച പ്രാദേശിക തിരഞ്ഞെടുപ്പില്‍ കാറ്റലോണിയന്‍ ജനത വിധിയെഴുതി. കാറ്റലോണിയയെ സ്വയംഭരണാവകാശ പ്രദേശമായി നിലനിര്‍ത്തണമെന്നന്നാവശ്യപ്പെടുന്ന സ്വാതന്ത്ര്യവാദികള്‍ക്ക് തിരഞ്ഞെടുപ്പ് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. കാറ്റലോണിയന്‍ പ്രതിസന്ധിക്ക് തിരഞ്ഞെടുപ്പിലൂടെ പരിഹാരമാവുമെന്നും വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.  135 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയെ വിജയിയായി പ്രഖ്യാപിക്കും. രാവിലെ ഒമ്പതിന് ആരംഭിച്ച് വോട്ടെടുപ്പ് രണ്ടുമണിയോടെ അവസാനിച്ചു. 34.7 ശതമാനം പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. 2015ല്‍ നടന്ന തിരഞ്ഞെടുപ്പിനെക്കാള്‍ കുറവാണിതെന്ന് അധികൃതര്‍ അറിയിച്ചു.  കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റും സ്വാതന്ത്ര്യവാദിയുമായ കാള്‍സ് പ്യൂഗ്ഡിമോണ്ടിന്റെ പാര്‍ട്ടി മൂന്നാംസ്ഥാനത്തെത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നത്.ഒക്ടോബറില്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തെ തുടര്‍ന്ന്് കാറ്റലോണിയയുടെ സ്വയം ഭരണാവകാശം എടുത്തുകളഞ്ഞ സ്‌പെയിന്‍ പ്രാദേശിക സര്‍ക്കാരിനെ പിരിച്ചു വിടുകയും കേന്ദ്രഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് പ്യൂഗ്ഡിമോണ്ട് ബെല്‍ജിയത്തില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. മറ്റു നേതാക്കള്‍ സ്‌പെയിനിന്റെ ഭരണഘടനാ കോടതിയില്‍ കീഴടങ്ങുകയും ചെയ്തു.

RELATED STORIES

Share it
Top