പ്രാഥമിക റൗണ്ടില്‍ മൂസ ശരീഫിന് വിജയം

മൊഗ്രാല്‍: അഞ്ചുതവണ ദേശീയ കാര്‍ റാലി ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയ മൂസ ശരീഫ് ആറാം കിരീടം തേടി കുതിക്കുന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ സമാപിച്ച എംആര്‍എഫ്-എഫ്എംഎസ്‌സിഐ ഇന്ത്യന്‍ നാഷനല്‍ കാര്‍ റാലി ചാംപ്യന്‍ഷിപ്പ് ആദ്യ റൗണ്ടില്‍ നിലവിലുള്ള ജേതാക്കളായ മൂസ ശരീഫ്- ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടി.
രണ്ട് ദിവസങ്ങളിലായി നടന്ന റാലിയുടെ 5 സ്‌റ്റേജുകളിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഈ സഖ്യം വിജയം കൊയ്തത്.
ഒരു മണിക്കൂര്‍ 28 മിനിറ്റ് 43 സെക്കന്റ് കൊണ്ട് നിശ്ചിത ദൂരം താണ്ടിയാണ് അമിത്രജിത്-ഘോഷ്അശ്വിന്‍ നായക് സഖ്യത്തെ പിന്നിലാക്കി മൂസ ശരീഫ് സഖ്യം വെന്നിക്കൊടി പാറിച്ചത്.
ടീം മഹീന്ദ്ര അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ മൂസ ശരീഫിന്റെ 30ാമത് ദേശീയ റാലി വിജയമാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 31 ടീമുകളായിരുന്നു റാലിയില്‍ മല്‍സരിച്ചത്. അപകട സാധ്യത നിറഞ്ഞ 100 കിമി അടക്കമുള്ള 300 കിമി ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററുമാണ് മൂസ ശരീഫ്.

RELATED STORIES

Share it
Top