പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വടക്കാഞ്ചേരിയിലെ അങ്കണവാടി

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയില്‍ വികസന മുരടിപ്പിന്റെ ഉത്തമ ദൃഷ്ടാന്തമായി നഗരസഭാ അധ്യക്ഷയുടെ വാര്‍ഡിലെ അങ്കണവാടി.
മിണാലൂര്‍ തെക്കേക്കര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു സമീപമുള്ള അങ്കണവാടിയാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാതെ അധികൃതരുടെ അനാസ്ഥക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്.
ഇത് വടക്കാഞ്ചേരിയില്‍ വികസനം കൊണ്ടുവരേണ്ട നഗരസഭ അധ്യക്ഷയുടെ വാര്‍ഡിലാണെന്നതാണ് അമ്പരപ്പും ആശ്ചര്യവുമുളവാക്കുന്നത്. നാടിന്റെ ഭാവി തലമുറയായ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ശൗചാലയമോ കുടിവെള്ളമോ ലഭ്യമാക്കാതെയാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ശൗചാലയത്തില്‍ പോകണമെങ്കില്‍ തൊട്ടടുത്ത വീടുകളെ ആശ്രയിക്കണം. കുടിവെള്ളം രക്ഷിതാക്കള്‍ വീടുകളില്‍ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്.
കുട്ടികള്‍ കളിക്കുന്ന ഒറ്റമുറിയില്‍ തന്നെ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാകം ചെയ്യുന്നതാണ് മറ്റൊരു അപകടകരമായ മറ്റൊരു കാര്യം.
ഇത്രയേറെ ദുരിപൂര്‍ണമായ അങ്കണവാടിയില്‍ പിഞ്ചോമനകള്‍ അനുഭവിക്കുന്ന ദുരിതം അധികാരസ്ഥാനത്തിരിക്കുന്നവര്‍ അവഹേളനത്തോടെയാണ് കാണുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

RELATED STORIES

Share it
Top