പ്രാചീന വസന്തം

പുരാതനമായ റോമാ നഗരത്തില്‍ പുതിയൊരു മെട്രോ ലൈന്‍ ആരംഭിക്കാനാണ് അധികൃതര്‍ കുഴിയെടുത്തത്. പക്ഷേ, കുഴിച്ചുനോക്കിയപ്പോള്‍ കണ്ടത് ഭൂമിക്കടിയില്‍ മൂടിക്കിടക്കുന്ന പുരാതനമായ കെട്ടിടങ്ങളും അലങ്കാരവസ്തുക്കളുമാണ്.
നൂറടി താഴ്ചയിലാണ് മെട്രോ പാതകള്‍ക്കുള്ള ടണലുകള്‍ ഒരുക്കുന്നത്. അതിനു വേണ്ടി കുഴിയെടുത്തപ്പോള്‍ അംബ അറഡം പ്രദേശത്ത് കണ്ടെത്തിയത് ഒന്നാംനൂറ്റാണ്ടില്‍ അവിടെയുണ്ടായിരുന്ന ഒരു സൈനിക ബാരക്കിന്റെ അവശിഷ്ടങ്ങളാണ്. റോമാ സാമ്രാജ്യത്തിന്റെ സകല പ്രതാപവും നിഴലിക്കുന്നതായിരുന്നു ഭൂമിക്കടിയില്‍ കണ്ടെത്തിയ സൈനിക ബാരക്ക്.
കഴിഞ്ഞ ദിവസത്തെ കണ്ടെത്തല്‍ ചരിത്ര കുതുകികളെയും ഗവേഷകരെയും ആഹ്ലാദിപ്പിക്കുന്നതാണ്. അധികം ദൂരെയല്ലാതെ അതേ കാലത്തെ ഒരു കൂറ്റന്‍ ബംഗ്ലാവിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ ചുവരുകളും തറയും യാതൊരു കേടും കൂടാതെയാണ് നിലനില്‍ക്കുന്നത്. തറയില്‍ അതീവ കമനീയമായ ചിത്രപ്പണികള്‍; ചുവരുകളില്‍ അലങ്കാരപ്പണികള്‍. സൈനിക ബാരക്കിന്റെ തലവന്റെ താമസസ്ഥലമായിരുന്നു 14 മുറികളുള്ള ഈ കൂറ്റന്‍ കെട്ടിടമെന്ന് ഗവേഷകര്‍ പറയുന്നു.

RELATED STORIES

Share it
Top