പ്രസ് ക്ലബ് ആക്രമണം കനത്ത പ്രതിഷേധം; അപലപനീയമെന്ന് ചെന്നിത്തല

തിരുവനന്തപുരം:മലപ്പുറം പ്രസ്‌കഌിന് നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലും,  ചന്ദ്രിക ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുവൈദിനെ മര്‍ദ്ദിച്ചതിലുംസംസ്ഥാന വ്യാപകമായി വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലശക്തിയായി പ്രതിഷേധിച്ചു.സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് നേരെ നടന്ന കടന്നാക്രമണമാണിത്. പ്രസ്‌കളബ്ബിന് നേരെ നടന്ന ആക്രമണം ഒരിക്കലും നീതികരിക്കാനാകില്ല. ഈ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.


സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡബ്ലൂ.ജെ) ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. പ്രസ് ക്ലബ്ബിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം മിനി സിവില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം കെ.യു.ഡബ്ലൂ.ജെ സംസ്ഥാന കമ്മറ്റിയംഗം എ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ടി.കെ ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി.ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് സിബി ജോര്‍ജ്,  വി.ആര്‍. രാജ്‌മോഹനന്‍, എം.എം ഷംസുദ്ദീന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ സെക്രട്ടറി എ.എ ഷൗക്കത്ത്, കെ.യു.ഡബ്ലൂ.ജെ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

[caption id="attachment_367561" align="alignnone" width="400"] എസ്ഡിപിഐ മലപ്പുറത്ത് നടത്തിയ പ്രതിഷേധം[/caption]

RELATED STORIES

Share it
Top