പ്രസിഡന്റാവാന്‍ പ്ലാറ്റിനി യോഗ്യനല്ല: പ്രിന്‍സ് അലി

michel_platinഅമ്മാന്‍: ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മിഷയേല്‍ പ്ലാറ്റിനി യോഗ്യനല്ലെന്നു ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസയ്ന്‍ അഭിപ്രായപ്പെട്ടു. കരുത്തുറ്റ സ്വതന്ത്രനായ ഒരാളായിരിക്കണം പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്നും അലി പറഞ്ഞു.
യുവേഫ പ്രസിഡന്റായ പ്ലാറ്റിനി ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു താന്‍ മല്‍സരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തേ ഫിഫ പ്രസിഡന്റാവാന്‍ മല്‍സരിച്ച ജോര്‍ദാന്‍ രാജകുമാരന്‍ സെപ് ബ്ലാറ്ററോട് പരാജയപ്പെട്ടിരുന്നു.

RELATED STORIES

Share it
Top