പ്രസവാവധി കഴിഞ്ഞെത്തിയ യുവതിയെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല; കോടതി ഇടപെടലിലൂടെ വീണ്ടും പ്രവേശനം

കൊച്ചി: പ്രസവാവധി കഴിഞ്ഞെത്തിയ കരാര്‍ ജീവനക്കാരിയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് തയ്യാറായില്ല. യുവതി നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മുഴുവന്‍ ശമ്പളവും നല്‍കി ജീവനക്കാരിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. ഹരജിക്കാരിക്ക് അനുകൂലമായ ഇടക്കാല ഉത്തരവ് പാലിക്കാത്തതിനാല്‍ രണ്ടാമതും കോടതി ഇടപെട്ടതോടെയാണ് ജോലിയില്‍ കയറാന്‍ അനുവദിച്ച് പോര്‍ട്ട് ട്രസ്റ്റ് തലയൂരിയത്. അവകാശലംഘനവും നിയമലംഘനവും ചൂണ്ടിക്കാട്ടിയാണ് കരാര്‍ ജീവനക്കാരി യുവതിയെ സമീപിച്ചത്.
സിവില്‍ എന്‍ജിനീയറിങ് ഡിപാര്‍ട്ട്‌മെന്റില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി 2016 മുതല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവതിയുടെ കരാര്‍ കാലാവധി 2018 സപ്തംബര്‍ 30നാണ് കഴിയുന്നത്. ഇതിനിടെ രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിനായി മെയ് 3 മുതല്‍ ആഗസ്ത് 9 വരെ യുവതി പ്രസവാവധിയില്‍ പ്രവേശിച്ചു. പ്രസവം പ്രതീക്ഷിച്ചതിലും നേരത്തേ നടന്നതിനാല്‍ ആഗസ് ത് 1 മുതല്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെ ന്ന് ആവശ്യപ്പെട്ട് പോര്‍ട്ട് ട്രസ്റ്റിന് അപേക്ഷ നല്‍കി. എന്നാല്‍, സൂപ്രണ്ടിങ് എന്‍ജിനീയറും ചീഫ് എന്‍ജിനീയറും ശുപാര്‍ശ ചെയ്തിട്ടുപോലും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top