പ്രസവാനുകൂല്യ നിയമം തിരിച്ചടി: സര്‍വേ

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിനും പുരോഗതിക്കുമായി രൂപീകരിച്ച പ്രസവാനുകൂല്യ നിയമം തിരിച്ചടിയായെന്ന് സര്‍വേ ഫലം. പ്രസവത്തിനും ശേഷവും സ്ത്രീകള്‍ക്ക് ധനസഹായമടക്കം ലഭിക്കുന്നതാണ് നിയമം.
ഇത്തരം നിയമങ്ങളുടെ നിര്‍മാണത്തില്‍ കാനഡ, നോ ര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ തൊട്ടുപുറകിലാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ സ്ത്രീകള്‍ തൊഴില്‍ ഒഴിവാക്കാനും ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും കാരണമായതായി ടീം ലീസ് സര്‍വീസ് ലിമിറ്റഡ് തയ്യാറാക്കിയ സര്‍വേ വ്യക്തമാക്കുന്നു.
2019 മാര്‍ച്ച് ആവുമ്പോഴേക്ക് പ്രധാന 10 വകുപ്പുകളിലായി പ്രസവാനുകൂല്യം ലഭിക്കുന്ന 1.8 മില്യണ്‍ സ്ത്രീകളെങ്കിലും ജോലി ഒഴിവാക്കും. രാജ്യത്താകമാനം 10-12 മില്യണ്‍ സ്ത്രീകള്‍ ജോലി ഒഴിവാക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top