പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

നെടുങ്കണ്ടം (ഇടുക്കി): പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. തോപ്രാംകുടി പുഷ്പഗിരി പൂച്ചത്തുങ്കല്‍ അനുജ സുധീഷ് (24) ആണു മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് യുവതിയുടെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി അടിച്ചുതകര്‍ത്തു.
വ്യാഴാഴ്ച വൈകീട്ട് 5.13നാണ് ഓപറേഷന്‍ നടന്നത്. ഓപറേഷനു ശേഷം നെഞ്ചിലും വയറ്റിലും വേദനയുള്ളതായി അനുജ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. കുറച്ച് വേദന ഉണ്ടാവുമെന്നും ഇതെല്ലാം കുറച്ച് സഹിക്കണമെന്നും വഴക്ക് പറഞ്ഞാണ് ആശുപത്രി അധികൃതര്‍ ഇന്‍ജക്ഷന്‍ നല്‍കിയതെ ന്നു ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ അവസ്ഥ മോശമായിട്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ വിദഗ്ധ ചികില്‍സ നല്‍കുകയോ ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. ആശുപത്രി അധികൃതര്‍ എല്ലാ ആളുകളെയും മാറ്റിയശേഷം മാത്രമാണ് അനുജയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. നെടുങ്കണ്ടം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.RELATED STORIES

Share it
Top