പ്രസവമുറിയില്‍ ഭര്‍ത്താവിനും പ്രവേശനം

ward

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കു പ്രസവസമയത്ത് വൈകാരിക പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഭര്‍ത്താവിനോ ബന്ധുക്കളായ സ്ത്രീകള്‍ക്കോ പ്രസവമുറിയില്‍ പ്രവേശിക്കുന്നതിന് അനുമതിനല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ മാതൃ നവജാത ശിശുമരണ നിരക്കുകള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഭര്‍ത്താവിനോ അല്ലെങ്കില്‍ ബന്ധുവായ സ്ത്രീകള്‍ക്കോ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പാടില്ല.

RELATED STORIES

Share it
Top