പ്രസംഗിച്ചുകൊണ്ടിരിക്കെ ഇമാം കുഴഞ്ഞ് വീണ് മരിച്ചുകാസര്‍കോട്: പ്രസംഗിച്ചുകൊണ്ടിരിക്കെ ഇമാം കുഴഞ്ഞ് വീണു മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി രാര മൂല അബൂബക്കര്‍ സിദ്ദീഖ് മസ്ജിദിലെ ഇമാമായ അഹ്മ്മദ് മുസ്‌ല്യാരാണ് (58) ണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ വാമഞ്ചൂര്‍ മേലങ്കടിയില്‍ നടന്ന മദ്രസ അധ്യാപകരുടെ റേഞ്ച് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പെരിന്തല്‍മണ്ണ കരുവാരക്കുണ്ട് സ്വദേശിയാണ്. നൂറുല്‍ ഹുദ മദ്രസയില്‍ മൂന്നു വര്‍ഷമായി സദര്‍ ആയും സേവനമനുഷ്ടിച്ച് വരികയായിരുന്നു.

[related]

RELATED STORIES

Share it
Top