പ്രസംഗം തുടങ്ങിയത് 'ജയ് ശ്രീറാം' പറഞ്ഞെന്ന്; അബൂദബി രാജകുമാരന്റെ പേരില്‍ സംഘപരിവാരത്തിന്റെ 'തള്ള്'

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് അബൂദബി രാജകുമാരന്‍ പ്രസംഗം തുടങ്ങിയത് 'ജയ് ശ്രീറാം' എന്നു പറഞ്ഞുകൊണ്ടാണെന്ന് സംഘപരിവാര പ്രചാരണം. ബിജെപി അനുകൂലികളുടെ വ്യാജ പ്രചാരണം ഏറ്റുപിടിച്ച് സ്ഥിരമായി സംഘപരിവാര നുണകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ദേശീയ ചാനലുകളായ ടൈംസ് നൗവും സീ ന്യൂസും വാര്‍ത്ത ഏറ്റുപിടിച്ചു. നിരവധി സൈബര്‍ സംഘികള്‍ ടൈംസ് നൗവിന്റെ വാര്‍ത്ത റീട്വീറ്റ് ചെയ്യുകയും ചെയ്തു.എന്നാല്‍, 2017 സപ്തംബറില്‍ ഗുരു മൊറാറി ബാപ്പുവിന്റെ നേതൃത്വത്തില്‍ അബൂദബിയില്‍ നടന്ന രാം കഥ എന്ന പരിപാടിയില്‍ യുഎഇയിലെ കോളമിസ്റ്റും കമന്റേറ്ററുമായ സൗദ് അല്‍ ഖാസ്മി സംസാരിക്കുന്ന വീഡിയോയാണ് അബൂദബി രാജകുമാരന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. അബൂദബി രാജകുമാരന്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ , 'സലാം ജയ് ശ്രീറാം' എന്ന ആമുഖത്തോടെ സദസ്സിനെ അഭിസംബോധന ചെയ്തു എന്ന തരത്തിലായിരുന്നു പ്രചാരണം. വാര്‍ത്ത വൈറലായതിനു പിന്നാലെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയും ആള്‍ട്ട് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും രംഗത്തെത്തിയത്.

RELATED STORIES

Share it
Top