പ്രശ്‌നസാധ്യതാ പ്രദേശങ്ങളിലെ പള്ളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന്

കാസര്‍കോട്: പ്രശ്‌ന സാധ്യത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നാട്ടില്‍ കലാപമുണ്ടാക്കി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറും ആഭ്യന്തര വകുപ്പും തയ്യാറാവണം.
പല കേസുകളും നിസാരവല്‍ക്കരിക്കാനാണ് പോലിസ് ശ്രമിക്കുന്നത്. കാസര്‍കോടും പരിസര പ്രദേശങ്ങളും ലഹരി മാഫിയകളുടെ താവളമായി മാറിയിരിക്കുന്നു. വഴി തെറ്റുന്ന മക്കളെ നേര്‍ വഴിക്ക് കൊണ്ട് വരാന്‍ രക്ഷിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പള്ളി, മദ്‌റസ, സ്‌കൂള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാംപയിന്‍ നടത്താന്‍ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റികള്‍ പരിപാടി ആവിഷ്‌കരിക്കണമെന്നും യോഗം അവശ്യപ്പെട്ടു.
ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ടി ഇ അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എന്‍ എ അബൂബക്കര്‍, കെ എം അബ്ദുല്‍ ഹമീദ് ഹാജി, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, എ അബ്ദുര്‍റഹ്്മാന്‍, മജീദ് പട്‌ല, അഷ്‌റഫ് ബദിയടുക്ക, കെ ബി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top