പ്രശ്‌നപരിഹാര അവസരങ്ങള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയതായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലാക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയതായി പാക് പ്രതിരോധമന്ത്രി ഖുര്‍റം ദസ്തഗീര്‍ ഖാന്‍. ശത്രുതാപരമായ നിലപാടുകളിലൂടെ സമാധാനശ്രമങ്ങള്‍ക്കുള്ള നീക്കങ്ങള്‍ ഇന്ത്യ പരിമിതപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ശത്രുതാപരമായ നിലപാടുകള്‍ സമാധാനശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെയ്‌ശേ മുഹമ്മദ് സായുധസംഘം കശ്മീരിലെ സിന്‍ജുവാനില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയതിനു ശേഷം ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാകിസ്താനു ശ്രീനഗറിലെത്തി മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.

RELATED STORIES

Share it
Top