പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചുഅല്‍ഹസ: കൊല്ലം പള്ളിമുക്ക് പഴയാറ്റിന്‍കുഴി പി ടി നഗറില്‍ താമസക്കാരനായ മുഹമ്മദ് സുല്‍ത്താന്‍ (52) ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. ആറു മാസം മുമ്പ് അവധിക്ക് പോയ ഇദ്ദേഹം ഇന്ന് സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 വര്‍ഷത്തിലധികമായി അല്‍ഹസയില്‍ ഡ്രൈവറാണ്. ആറു മാസം മുമ്പ് ഹൃദ്രോഗമുണ്ടായതിനെ തുടര്‍ന്ന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. തുടര്‍ന്ന് നാട്ടില്‍ വിശ്രമിച്ചു ആരോഗ്യം വീണ്ടെടുക്കാനാണ് അവധിക്ക് പോയത്. ഭാര്യ ഷൈനി. മക്കള്‍ ഇജാസ്, യാസിം, ഷിഫാന. നവയുഗം സുഖൈഖ് യൂനിറ്റ് അംഗമായിരുന്ന മുഹമ്മദ് സുല്‍ത്താന്റെ വിയോഗത്തില്‍ കേന്ദ്ര കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

RELATED STORIES

Share it
Top