പ്രവാസി ഭാരതീയദിവസിനെ കുംഭമേളയുമായി ബന്ധിപ്പിക്കുന്നത് വര്‍ഗീയ അജണ്ട: പ്രവാസി ഫോറം

കോട്ടയം: 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തെ കുംഭമേളയുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം ഹിന്ദ്വത്വ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് പ്രവാസി ഫോറം കേരള സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി.
ജാതി, മത, വര്‍ഗീയ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി സമൂഹത്തെപ്പോലും ഇത്തരം വര്‍ഗീയ ചേരിതിരിവിലൂടെ ഭിന്നിപ്പിക്കാനും ഇന്ത്യന്‍ ബഹുസ്വരതയെ തകര്‍ക്കവാനുമാണ് ഈ തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.
പൊതുപരിപാടികളെ കാവിവല്‍ക്കരിക്കാനുള്ള ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇതിനെതിരേ മുഴുവന്‍ പ്രവാസി സമൂഹവും സംഘടനകളും ശക്തമായി പ്രതിഷേധിക്കണമെന്നും സുലൈമാന്‍ മൗലവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top