'പ്രവാസി ചിട്ടി: ചെന്നിത്തലയുടെ ആശങ്കകള്‍ അടിസ്ഥാനരഹിതം'

തിരുവനന്തപുരം: നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച് കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നു മന്ത്രി ടി എം തോമസ് ഐസക്. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാവുന്നത് ചിട്ടിയില്‍ ചേരാനിരിക്കുന്ന പ്രവാസികളില്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കാനേ ഉപകരിക്കൂ.
കെഎസ്എഫ്ഇ ആരംഭിക്കുന്ന എല്ലാത്തരം ചിട്ടികളും പോലെതന്നെ ചിട്ടി നടത്തിപ്പിന് ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചാണ് പ്രവാസി ചിട്ടിയും തുടങ്ങുന്നതെന്നും ഐസക് പറഞ്ഞു. അതേസമയം, പ്രവാസി ചിട്ടി പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷമേ നടപ്പാക്കാവൂവെന്നു കെ എം മാണി. പദ്ധതിയെപ്പറ്റി നാളിതുവരെ നിയമസഭയില്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. പ്രവാസി ചിട്ടിക്ക്  തങ്ങളാരും എതിരല്ലെന്നും മാണി പറഞ്ഞു.

RELATED STORIES

Share it
Top