പ്രവാസി ചിട്ടി: ആശങ്കകള്‍ അവശേഷിക്കുന്നു- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസി ചിട്ടിയുടെ ആശങ്കകള്‍ അവശേഷിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മുന്‍ ധനകാര്യമന്ത്രി കെ എം മാണി ചൂണ്ടിക്കാണിച്ച സംശയങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി നല്‍കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ചിട്ടിനിയമത്തിന്റെയും കേരള ചിട്ടി നിയമത്തിന്റെയും  വ്യവസ്ഥകള്‍ക്കനുസരിച്ചേ ഈ ചിട്ടിയും നടത്താനാവൂ.
പ്രവാസി ചിട്ടിയില്‍ ഇവയില്‍ പലതും ലംഘിക്കപ്പെട്ടതാണ് ആശങ്കയ്ക്കു കാരണം. എല്ലാം നിയമാനുസൃതമാണെന്നു ഐസക് പറയുമ്പോഴും സെക്യൂരിറ്റിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. ആശങ്കകള്‍ പരിഹരിക്കപ്പെടണം അതല്ലെങ്കില്‍ കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകരുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top